Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sri Lankan

ആശുപത്രിയിൽ നിന്നു കാണാതായ ശ്രീലങ്കന്‍ യുവതിയെ ലോഡ്ജില്‍ നിന്നു കണ്ടെത്തി

ഉള്ളൂര്‍: ആശുപത്രിയില്‍ നിന്നു കാണാതായ ശ്രീലങ്കന്‍ സ്വദേശിനിയെ ലോഡ്ജില്‍ നിന്നു കണ്ടെത്തി. സിലേനി ഉദേനിയെ (29) ആണ് മെഡിക്കല്‍ കോളജ് പോലീസ് കണ്ടെത്തിയത്. തിരുവനന്തപുരം കിംസ് ആശുപത്രിക്കു സമീപം ഒരുലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു യുവതി.

അമിതമായി ടാബ്‌ലെറ്റുകള്‍ കഴിച്ചതിനെത്തുടര്‍ന്ന് അവശനിലയിലായ യുവതിയെ സമീപത്തുണ്ടായിരുന്നവരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടുകൂടി ആശുപത്രിയിലെ 14-ാം വാര്‍ഡിലാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ ഇന്നു രാവിലെ 11 മണിയോടുകൂടി കാണാതാകുകയായിരുന്നു.

യുവതിയെ കാണാതായ വിവരം ആശുപത്രി അധികൃതര്‍ പിന്നീടാണ് അറിയുന്നത്. മെഡിക്കല്‍ കോളജ് പോലീസ് നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരം കിംസ് ആശുപത്രിക്കു സമീപം യുവതി താമസിച്ചുവരുന്ന ലോഡ്ജില്‍ ഇവര്‍ ഉള്ളതായി കണ്ടെത്തുന്നത്. ആരോഗ്യനില വീണ്ടെടുത്തതിനെ തുടര്‍ന്ന് താന്‍ സ്വമേധയാ ആശുപത്രിയില്‍ നിന്നു ലോഡ്ജിലേക്കു പോയതാണെന്ന് യുവതി പോലീസിനോടു പറഞ്ഞു.

International

35 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ല​ങ്ക​ൻ സേ​ന​യു​ടെ പി​ടി​യി​ൽ

 കൊ​ളം​ബോ: അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ട്ടെ​ന്നാ​രോ​പി​ച്ച് 35 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ല​ങ്ക​ൻ സേ​ന അ​റ​സ്റ്റ് ചെ​യ്തു. ബോ​ട്ടു​ക​ളും വ​ല​ക​ളും പി​ടി​ച്ചെ​ടു​ത്തു.

വ​ട​ക്ക​ൻ ജാ​ഫ്ന​യ്ക്കു സ​മീ​പം ക​ങ്കേ​ശ​ൻ​തു​റൈ​യി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​തെ​ന്നു നാ​വി​ക​സേ​ന ക​മാ​ൻ​ഡ​ർ ബു​ദ്ധി​ക സ​ന്പ​ത്ത് പ​റ​ഞ്ഞു.

ഒ​ക്‌​ടോ​ബ​ർ ഒ​ന്പ​തി​ന് ത​ലൈ​മാ​ന്നാ​റി​ൽ​നി​ന്ന് 47 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ല​ങ്ക​ൻ സേ​ന പി​ടി​കൂ​ടി​യി​രു​ന്നു.

Latest News

Corehub Up